Friday, October 6, 2017

DIGITAL LESSON PLAN:III 

Name of the teacher trainee : Amrutha T.P.
Name of the school              : V.R.Appu Memmorial H.S.S,Brahmakulam
Subject                                 : ഊർജ്ജതന്ത്രം 
Unit                                      : 8 ,തിങ്കളും താരങ്ങളും 
Topic                                    : ചന്ദ്രന്റെ ഭ്രമണ സവിശേഷത ,നക്ഷത്രങ്ങളുടെ                                                                 ആകൃതി ,നക്ഷത്രങ്ങളുടെ വലുപ്പം  
Standard                               : 6 
Strength                                :
Date                                      :
Time                                     : 45 min



Curricular objectives : നിരീക്ഷണത്തിലൂടെയും ചർച്ചകളിലൂടെയും ചന്ദ്രന്റെ ഭ്രമണ സവിശേഷത , നക്ഷത്രങ്ങളുടെ ആകൃതി ,നക്ഷത്രങ്ങളുടെ വലുപ്പം എന്നിവ മനസിലാക്കുന്നതിന്.


CONTENT ANALYSIS


Terms:

ആകാശഗോളം 

Facts & Concepts:

  • ചന്ദ്രൻ 27 ⅓ ദിവസം കൊണ്ടാണ് ഒരു തവണ ഭ്രമണം പൂർത്തിയാക്കുന്നത്. അതുകൊണ്ടാണ് ചന്ദ്രന്റെ ഒരു മുഖം മാത്രം എപ്പോഴും ഭൂമിക്ക് അഭിമുഖമായി വരുന്നത് .
  • സ്വയം പ്രകാശിക്കുന്ന ആകാശഗോളങ്ങളാണ് നക്ഷത്രങ്ങൾ.നക്ഷത്രങ്ങളിൽ നിന്ന് നേർരേഖയിൽ വരുന്ന പ്രകാശം അന്തരീക്ഷത്തിന്റെ വിവിധ പാളികളിലൂടെ കടന്നുവരുമ്പോൾ നിരന്തരമായി ദിശാമാറ്റത്തിന് വിധേയമാകുന്നു.അതുകൊണ്ടാണ് നക്ഷത്രങ്ങൾ മിന്നുന്നതായി തോന്നുന്നത് .
  • നമുക്ക് സങ്കല്പിക്കാൻ കഴിയാത്തത്ര വലുതാണ് നക്ഷത്രങ്ങൾ. സൂര്യനെക്കാൾ വലിയ നക്ഷത്രങ്ങളും ചെറിയവയുമുണ്ട്  
Process skills:

നിരീക്ഷണം, താരതമ്യപഠനം, ആശയവിനിമയം.

Process:

വീഡിയോയിലൂടെ ആശയരൂപീകരണം.

Learning Outcome:

  • ചന്ദ്രന്റെ ഒരു മുഖം മാത്രം ഭൂമിക്ക് അഭിമുഖമായി വരുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ കഴിയുന്നു 
  • നക്ഷത്രനിരീക്ഷണത്തിന് മറ്റുള്ളവരെ സഹായിക്കാൻ കഴിയുന്നു 

Materials Required:

വീഡിയോക്ലിപ്സ്

Prerequisites:

സൗരയൂഥത്തെയും ഗ്രഹങ്ങളെയും പറ്റിയുള്ള അറിവ്,നക്ഷത്രങ്ങൾ വിവിധ നിറങ്ങളിലുണ്ട് എന്ന അറിവ്

Values & Attitudes :

കുട്ടികളിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുന്നതിന് .



TRANSACTIONAL PHASE


Teaching/Learning activity

Introduction:

നമുക്ക് ഒരു വീഡിയോ കാണാം

നിങ്ങൾക്കും ഇതുപോലെ ബഹിരാകാശത്ത് പോകാൻ തോന്നുന്നില്ലേ?
എന്തെല്ലാം കാഴ്ചകളാണ് അവിടെ കാണുന്നത്?
ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും കൂടുതൽ സവിശേഷതകൾ നമുക്ക് നോക്കാം .

പ്രവർത്തനം :1 

താഴെ നൽകിയിരിക്കുന്ന വീഡിയോ നിരീക്ഷിക്കുക 
https://youtu.be/OZIB_leg75Q?t=16

ക്രോഡീകരണം
  • ചന്ദ്രൻ 27 ⅓ ദിവസം കൊണ്ടാണ് ഒരു തവണ ഭ്രമണം പൂർത്തിയാക്കുന്നത്. അതുകൊണ്ടാണ് ചന്ദ്രന്റെ ഒരു മുഖം മാത്രം എപ്പോഴും ഭൂമിക്ക് അഭിമുഖമായി വരുന്നത് .
HOTS

ചന്ദ്രന്റെ ഭ്രമണം ഇല്ലായിരുന്നെങ്കിൽ നമുക്ക് രണ്ടു മുഖവും കാണാൻ സാധിക്കുമോ ?

പ്രവർത്തനം :2 

താഴെ നൽകിയിരിക്കുന്ന വീഡിയോ നിരീക്ഷിക്കുക 
https://youtu.be/hdNFo5eWf9g?t=82


ക്രോഡീകരണം
  • സ്വയം പ്രകാശിക്കുന്ന ആകാശഗോളങ്ങളാണ് നക്ഷത്രങ്ങൾ.നക്ഷത്രങ്ങളിൽ നിന്ന് നേർരേഖയിൽ വരുന്ന പ്രകാശം അന്തരീക്ഷത്തിന്റെ വിവിധ പാളികളിലൂടെ കടന്നുവരുമ്പോൾ നിരന്തരമായി ദിശാമാറ്റത്തിന് വിധേയമാകുന്നു.അതുകൊണ്ടാണ് നക്ഷത്രങ്ങൾ മിന്നുന്നതായി തോന്നുന്നത് .
HOTS

തെളിഞ്ഞ ആകാശത്തു ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും വേർതിരിച്ചറിയാനാകുമോ ?

പ്രവർത്തനം :3  

താഴെ നൽകിയിരിക്കുന്ന വീഡിയോകൾ നിരീക്ഷിക്കുക


https://youtu.be/G0YLF2wBn8M?t=17
ക്രോഡീകരണം
  • നമുക്ക് സങ്കല്പിക്കാൻ കഴിയാത്തത്ര വലുതാണ് നക്ഷത്രങ്ങൾ. സൂര്യനെക്കാൾ വലിയ നക്ഷത്രങ്ങളും ചെറിയവയുമുണ്ട്.  
HOTS 

ഇത്രയും വലുതായിട്ടും നക്ഷത്രങ്ങൾ എന്തുകൊണ്ടാണ് ചെറുതായി കാണുന്നത് ?

തുടർപ്രവർത്തനം 

ഇന്ത്യയുടെ ചാന്ദ്രയാൻ ദൗത്യത്തെപ്പറ്റി ഒരു കുറിപ്പ് തയ്യാറാക്കുക.