Saturday, September 23, 2017

DIGITAL LESSON PLAN:I

Name of the teacher trainee : Amrutha T.P.
Name of the school              : V.R.Appu Memmorial H.S.S,Brahmakulam
Subject                                 : ഊർജ്ജതന്ത്രം 
Unit                                      : 8 ,തിങ്കളും താരങ്ങളും 
Topic                                    : രാത്രിയും പകലും ,ഉദയവും അസ്തമയവും 
Standard                               : 6 
Strength                                :
Date                                      :
Time                                     : 45 min

Curricular objectives : നിരീക്ഷണത്തിലൂടെയും ചർച്ചകളിലൂടെയും രാത്രിയും പകലും ഉണ്ടാകുന്നത് എങ്ങനെ ,ഭൂമിയുടെ ഭ്രമണ ദിശ ,ഉദയവും അസ്തമയവും ഉണ്ടാകുന്നത് എങ്ങനെ  എന്നിവ മനസിലാക്കുന്നതിന്.

CONTENT ANALYSIS

Terms:

ഭ്രമണം

Facts & Concepts:
  • ഭൂമി പടിഞ്ഞാറുനിന്നു കിഴക്കോട്ട് ഭ്രമണം ചെയ്യുന്നു .
  • ഭൂമിയുടെ കറക്കം മൂലമാണ് രാത്രിയും പകലും മാറിമാറി വരുന്നത് .
  • ഭൂമിയുടെ കറക്കം കാരണം ഇരുട്ടിൽ നിന്നു വെളിച്ചത്തിലേയ്ക്കു കടക്കുന്ന പ്രദേശത്തുകാർക്ക് ഉദയവും വെളിച്ചത്തിൽനിന്ന് ഇരുട്ടിലേക്ക് പ്രവേശിക്കുന്നവർക്ക് അസ്തമയവും അനുഭവപ്പെടുന്നു .
  • ഭൂമിയുടെ ഭ്രമണമാണ് ഉദയാസ്തമയങ്ങൾക്കു കാരണം .
 Process skills:

നിരീക്ഷണം, താരതമ്യപഠനം, ആശയവിനിമയം.

Process:

വീഡിയോയിലൂടെ ആശയരൂപീകരണം.

Learning Outcome:

  • സൂര്യൻ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നതായി തോന്നുന്നത് ഭൂമിയുടെ ഭ്രമണം മൂലമാണെന്ന് വിശദീകരിക്കാൻ കഴിയുന്നു.

Materials Required:

വീഡിയോക്ലിപ്സ്

Prerequisites:

സൗരയൂഥത്തെയും ഗ്രഹങ്ങളെയും പറ്റിയുള്ള അറിവ് ,ഭൂമി ചലിക്കുന്നുണ്ട് എന്ന അറിവ്

Values & Attitudes :

കുട്ടികളിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുന്നതിന് .

TRANSACTIONAL PHASE

Teaching/Learning activity

Introduction:

നമുക്ക് ഒരു വീഡിയോ കാണാം

എങ്ങനെയാണ് സൂര്യൻ എല്ലാ ദിവസവും രാവിലെ കിഴക്കുദികയുകയും വൈകിട്ട് പടിഞ്ഞാറ് അസ്തമിക്കിയുകയും ചെയ്യുന്നത് ?നമുക്ക് നോക്കാം .

പ്രവർത്തനം :1 

താഴെ നൽകിയിരിക്കുന്ന വീഡിയോ നിരീക്ഷിക്കുക .

ക്രോഡീകരണം

  • ഭൂമി പടിഞ്ഞാറുനിന്നു കിഴക്കോട്ട് ഭ്രമണം ചെയ്യുന്നു .
  • ഭൂമിയുടെ കറക്കം മൂലമാണ് രാത്രിയും പകലും മാറിമാറി വരുന്നത് .
HOTS 

ഭൂമിയിൽ എല്ലായിടത്തും ഒരേസമയം പ്രകാശം പതിക്കുന്നുണ്ടോ ?

പ്രവർത്തനം :2 

താഴെ നൽകിയിരിക്കുന്ന വീഡിയോ നിരീക്ഷിക്കുക .

ക്രോഡീകരണം

  • ഭൂമിയുടെ കറക്കം കാരണം ഇരുട്ടിൽ നിന്നു വെളിച്ചത്തിലേയ്ക്കു കടക്കുന്ന പ്രദേശത്തുകാർക്ക് ഉദയവും വെളിച്ചത്തിൽനിന്ന് ഇരുട്ടിലേക്ക് പ്രവേശിക്കുന്നവർക്ക് അസ്തമയവും അനുഭവപ്പെടുന്നു .
HOTS 

ഭൂമിയുടെ ഭ്രമണം  കിഴക്കുനിന്ന് പടിഞ്ഞാറോട്ടായിരുന്നെങ്കിൽ എന്തുസംഭവിക്കയുമായിരുന്നു ?

പ്രവർത്തനം :3 

താഴെ നൽകിയിരിക്കുന്ന വീഡിയോ നിരീക്ഷിക്കുക .

ക്രോഡീകരണം
  • ഭൂമിയുടെ ഭ്രമണമാണ് ഉദയാസ്തമയങ്ങൾക്കു കാരണം .
HOTS 

പ്രഭാതത്തിൽ കിഴക്കും ഉച്ചക്ക് തലക്ക് മുകളിലും വൈകിട്ട് പടിഞ്ഞാറും കാണുന്ന സൂര്യൻ യഥാർത്ഥത്തിൽ ചലിക്കയുന്നുണ്ടോ ?എന്തുകൊണ്ടായിരിക്കും അങ്ങനെ തോന്നുന്നത് ?

തുടർപ്രവർത്തനം 
  • ഒരു  സൗരയൂഥത്തിന്റെ മാതൃക നിർമിക്കുക 

No comments:

Post a Comment