Friday, September 29, 2017

DIGITAL LESSON PLAN:II

Name of the teacher trainee : Amrutha T.P.
Name of the school              : V.R.Appu Memmorial H.S.S,Brahmakulam
Subject                                 : ഊർജ്ജതന്ത്രം 
Unit                                      : 8 ,തിങ്കളും താരങ്ങളും 
Topic                                    : അമ്പിളിയുടെ ആകാശപാത ,അമ്പിളിക്കലയുടെ                                                           പൊരുൾ
Standard                               : 6 
Strength                                :
Date                                      :
Time                                     : 45 min



Curricular objectives : നിരീക്ഷണത്തിലൂടെയും ചർച്ചകളിലൂടെയും ചന്ദ്രന്റെ പരിക്രമണം,വൃദ്ധിക്ഷയങ്ങൾ എന്നിവ മനസിലാക്കുന്നതിന്.


CONTENT ANALYSIS


Terms:

വൃദ്ധി ,ക്ഷയം 

Facts & Concepts:
  • ചന്ദ്രൻ ഭൂമിയെ പരിക്രമണം ചെയ്യുന്നതുകൊണ്ടാണ് ഓരോ ദിവസവും ചന്ദ്രൻെറ സ്ഥാനം മാറിമാറി കാണുന്നത് .27 ⅓ ദിവസം കൊണ്ടാണ് ചന്ദ്രൻ ഭൂമിക്കു ചുറ്റും ഒരു പരിക്രമണം പൂർത്തിയാക്കുന്നത് .
  • പരിക്രമണപാതയിൽ ചന്ദ്രന്റെ പ്രകാശിത ഭാഗവും നിഴൽഭാഗവും ഭൂമിയിൽ നിന്ന് കാണുന്നതിൻെറ വ്യത്യാസങ്ങൾ മൂലമാണ് വൃദ്ധിക്ഷയങ്ങൾ ഉണ്ടാവുന്നത് .
  • അമാവാസിയിൽ നിന്ന് പൗർണ്ണമിയിലേക്ക് വരുമ്പോൾ ചന്ദ്രന്റെ പ്രകാശിതഭാഗം കൂടുതലായി കാണുന്നതാണ് വൃദ്ധി .
  • പൗർണ്ണമിയിൽനിന്ന് അമാവാസിയിലേക്ക് വരുമ്പോൾ ചന്ദ്രന്റെ പ്രകാശിത ഭാഗം ഭൂമിയിൽ നിന്ന് കാണുന്നത് കുറഞ്ഞുവരുന്നതാണ് ക്ഷയം.
 Process skills:

നിരീക്ഷണം, താരതമ്യപഠനം, ആശയവിനിമയം.

Process:

വീഡിയോയിലൂടെ ആശയരൂപീകരണം.

Learning Outcome:

  • ചന്ദ്രൻ ഭൂമിയെ പരിക്രമണം ചെയ്യുന്നത് മൂലമാണ് ഓരോ ദിവസവും നാം ചന്ദ്രനെ കാണുന്ന സ്ഥാനം മാറി വരുന്നതെന്ന് വിശദീകരിക്കാൻ കഴിയുന്നു.
  • ചന്ദ്രന് വൃദ്ധിക്ഷയം ഉണ്ടാവുന്നതെങ്ങനെയെന്ന് വിശദീകരിക്കാൻ കഴിയുന്നു. 
Materials Required:

വീഡിയോക്ലിപ്സ്

Prerequisites:

സൗരയൂഥത്തെയും ഗ്രഹങ്ങളെയും പറ്റിയുള്ള അറിവ് ,ഭൂമി ചലിക്കുന്നുണ്ട് എന്ന അറിവ്,ചന്ദ്രഗ്രഹണം സൂര്യഗ്രഹണം എന്നിവയെപ്പറ്റിയുള്ള അറിവ് 

Values & Attitudes :

കുട്ടികളിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുന്നതിന് .


TRANSACTIONAL PHASE


Teaching/Learning activity


Introduction:

നമുക്ക് ഒരു വീഡിയോ കാണാം
https://youtu.be/xuZ3M7UghIM?t=2

ആരെപ്പറ്റിയാണ് കവിതയിൽ പറയുന്നത്?എന്നും ചന്ദ്രനെ ഒരുപോലെയാണോ കാണുന്നത് ?എന്തുകൊണ്ടായിരിക്കും അങ്ങനെ വരുന്നത് ?അതെപറ്റിയാണ് ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് .

പ്രവർത്തനം :1 

താഴെ നൽകിയിരിക്കുന്ന വീഡിയോകൾ നിരീക്ഷിക്കുക .




ക്രോഡീകരണം

ചന്ദ്രൻ ഭൂമിയെ പരിക്രമണം ചെയ്യുന്നതുകൊണ്ടാണ് ഓരോ ദിവസവും ചന്ദ്രൻെറ സ്ഥാനം മാറിമാറി കാണുന്നത് .27 ⅓ ദിവസം കൊണ്ടാണ് ചന്ദ്രൻ ഭൂമിക്കു ചുറ്റും ഒരു പരിക്രമണം പൂർത്തിയാക്കുന്നത് .

HOTS

ചന്ദ്രൻ സൂര്യനെ ചുറ്റുവാൻ എത്ര സമയം എടുക്കും ?

പ്രവർത്തനം :2 

താഴെ നൽകിയിരിക്കുന്ന വീഡിയോകൾ നിരീക്ഷിക്കുക .


ക്രോഡീകരണം

  • പരിക്രമണപാതയിൽ ചന്ദ്രന്റെ പ്രകാശിത ഭാഗവും നിഴൽഭാഗവും ഭൂമിയിൽ നിന്ന് കാണുന്നതിൻെറ വ്യത്യാസങ്ങൾ മൂലമാണ് വൃദ്ധിക്ഷയങ്ങൾ ഉണ്ടാവുന്നത് .
  • അമാവാസിയിൽ നിന്ന് പൗർണ്ണമിയിലേക്ക് വരുമ്പോൾ ചന്ദ്രന്റെ പ്രകാശിതഭാഗം കൂടുതലായി കാണുന്നതാണ് വൃദ്ധി .
  • പൗർണ്ണമിയിൽനിന്ന് അമാവാസിയിലേക്ക് വരുമ്പോൾ ചന്ദ്രന്റെ പ്രകാശിത ഭാഗം ഭൂമിയിൽ നിന്ന് കാണുന്നത് കുറഞ്ഞുവരുന്നതാണ് ക്ഷയം.
HOTS 

അമാവാസിയിൽ നമുക്ക് ചന്ദ്രനെ കാണാൻ സാധിക്കുന്നില്ല എന്തുകൊണ്ട് ?

തുടർപ്രവർത്തനം 

ചന്ദ്രന്റെ വൃദ്ധി ക്ഷയങ്ങളുടെ ഒരു മാതൃക തയ്യാറാക്കുക .








No comments:

Post a Comment