Wednesday, June 21, 2017

DIGITAL LESSON PLAN 2


Name of the teacher trainee : Amrutha T.P.
Name of the school              : St.Joseph's High School,Pavaraty
Subject                                 : ഊർജ്ജതന്ത്രം  
Unit                                      : 1 ,ദ്രവബലങ്ങൾ 
Topic                                    : കേശികത്വം,അഡ്ഹിഷൻ ബലം,കൊഹിഷൻബലം  
Standard                               : 9  
Strength                                :
Date                                      :
Time                                     : 45 min


Curricular objectives : നിരീക്ഷണത്തിലൂടെയും ചർച്ചകളിലൂടെയും                                                                 കേശികത്വം ,അഡ്ഹിഷൻ ബലം ,കൊഹിഷൻ ബലം                                                 എന്നിവ മനസിലാക്കുന്നതിന്.

CONTENT ANALYSIS

Terms :

കേശികത്വം ,അഡ്ഹിഷൻ ബലം ,കൊഹിഷൻ ബലം ,കേശിക ഉയർച്ച , കേശിക താഴ്ച.

Facts :
  • ചില സന്ദർഭങ്ങളിൽ ദ്രാവകങ്ങൾ അവയുടെ ഭാരത്തെ അവഗണിച്ചു കൊണ്ട് ഉയരുകയോ മറ്റുഭാഗങ്ങളിലേക്ക് പടരുകയോ ചെയ്യുന്നു . 
  • ദ്രാവകം കുഴലിലൂടെ ഉയരുന്നത് കേശിക ഉയർച്ച .
  • ദ്രാവകം കുഴലിലൂടെ താഴുന്നത് കേശിക താഴ്ച .
Concept :
  • ഒരു നേരിയ കുഴലിലൂടെയോ സൂക്ഷ്മ സുഷിരങ്ങളിലൂടെയോ ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ താഴുകയോ ചെയ്യുന്ന പ്രതിഭാസമാണ് കേശികത്വം .
  • വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലമാണ് അഡ്ഹിഷൻ ബലം. 
  • ഒരേയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലമാണ് കൊഹിഷൻ ബലം.
Process skill :

   നിരീക്ഷണം ,താരതമ്യം ,ചർച്ച ,ആശയവിനിമയം

Process :

വീഡിയോ കാണുന്നതിലൂടെ ആശയ രൂപീകരണം.

Learning outcome :
  • അഡ്ഹിഷൻ ബലം ,കൊഹിഷൻ ബലം എന്നിവ തിരിച്ചറിയുന്നതിലൂടെ കേശിക ഉയർച്ച ,കേശിക താഴ്ച എന്നിവ വിശദീകരിക്കാൻ കഴിയുന്നു .
Materials required :

വീഡിയോ ക്ലിപ്സ് 

Pre requisite :

ദ്രാവകത്തിന്റെ ഉപരിതലം ഒരു പാടപോലെ കാണപ്പെടുന്നതും ദ്രാവകത്തുള്ളികൾ ഗോളാകൃതി പ്രാപിക്കയുന്നതും പ്രതലബലം മൂലമാണ് .

Values & Attitudes :

കുട്ടികളിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുന്നതിന് .


TRANSACTIONAL PHASE


Teaching/Learning activity


Introduction:

നമ്മൾ ഇന്ന് കാണുന്ന പല മഹാപ്രതിഭകളുടെയും വിജയങ്ങളുടെ പിന്നിൽ പരാജയങ്ങളുടെയും കഥകൾ ഉണ്ടാകും .നമുക്ക് ഒരു വീഡിയോ കാണാം .
വിജയ പരാജയങ്ങൾ നിറഞ്ഞതാണ് ജീവിതം എന്ന് മനസിലായല്ലോ . ഇതുപോലെ പദാർത്ഥങ്ങളിലെ ഉയർച്ച താഴ്ചയെപ്പറ്റി നമുക്ക് നോക്കാം .

പ്രവർത്തനം 1 

താഴെ നൽകിയിരിക്കുന്ന വീഡിയോ നിരീക്ഷിക്കുക .

ക്രോഡീകരണം

ഒരു നേരിയ കുഴലിലൂടെയോ സൂക്ഷ്മ സുഷിരങ്ങളിലൂടെയോ ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ താഴുകയോ ചെയ്യുന്ന പ്രതിഭാസമാണ് കേശികത്വം.ദ്രാവകം കുഴലിലൂടെ ഉയരുന്നത് കേശിക ഉയർച്ച.ദ്രാവകം കുഴലിലൂടെ താഴുന്നത് കേശിക താഴ്ച .

HOTS

ഒരു ബീക്കറിൽ മഷിയെടുത്തു സ്പോഞ്ച് ബീക്കറിലെ ജലോപരിതലത്തിൽ സ്പർശിക്കത്തക്ക വിധത്തിൽ ക്രമീകരിച്ച് അല്പസമയത്തിനുശേഷം നിരീക്ഷിച്ച് കുറിപ്പ് തയ്യാറാക്കുക .

പ്രവർത്തനം 2 

താഴെ നൽകിയിരിക്കുന്ന വീഡിയോ നിരീക്ഷിക്കുക .

ക്രോഡീകരണം

വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലമാണ് അഡ്ഹിഷൻ ബലം. 

HOTS

ചുമർ ചിത്രങ്ങളിൽ പെയിന്റ് അടിക്കാൻ കഴിയുന്നത് എന്ത് സവിശേഷത കൊണ്ടാണ് ?

പ്രവർത്തനം 3 

താഴെ നൽകിയിരിക്കുന്ന വീഡിയോ നിരീക്ഷിക്കുക .

ക്രോഡീകരണം

ഒരേയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലമാണ് കൊഹിഷൻ ബലം.

HOTS

നെയ്യ് കഴിച്ചതിന് ശേഷം വെള്ളം കുടിക്കുമ്പോൾ ചുണ്ടുകൾക്ക് ഉണ്ടാകുന്ന മാറ്റം എന്ത് ?

തുടർപ്രവർത്തനം

ഒരു ബീക്കറിൽ വെള്ളം എടുക്കുന്നു .അതിനുശേഷം നൂല് ബീക്കറിൽ മുക്കിവെയ്ക്കുന്നു .മറ്റേ അറ്റം വെള്ളമില്ലാത്ത ബീക്കറിലേക്ക് വലിച്ച് ചെരിച്ച് പിടിക്കുന്നു .മാറ്റം നിരീക്ഷിക്കുക .എന്ത് ബലമാണ് ഉണ്ടാവുന്നതെന്ന് വിശദമാക്കുക .



No comments:

Post a Comment