Thursday, June 22, 2017


DIGITAL LESSON PLAN:5 


Name of the teacher trainee : Amrutha T.P.
Name of the school              : St.Joseph's High School,Pavaraty
Subject                                 : ഊർജ്ജതന്ത്രം 
Unit                                      : 7 ,വൈദ്യുതപ്രവാഹത്തിന്റെ കാന്തികഫലം.
Topic                                    :  ഫ്ലെമിങ്ങിന്റെ ഇടതുകൈ നിയമം, മോട്ടാർ തത്ത്വം.
Standard                               : 8   
Strength                                :
Date                                      :
Time                                     : 45 min 


Curricular objectives : നിരീക്ഷണത്തിലൂടെയും ചർച്ചകളിലൂടെയും ഫ്ലെമിങ്ങിന്റെ ഇടതുകൈ നിയമം, മോട്ടാർ തത്ത്വം എന്നിവ മനസ്സിലാക്കുന്നതിന്.

CONTENT ANALYSIS

Terms: 

ഫ്ലെമിങ്ങിന്റെ ഇടതുകൈ നിയമം, മോട്ടാർ തത്ത്വം, വൈദ്യുതമോട്ടോർ, ആർമെച്ചർ, സ്പ്ളിറ്റ് റിങ്ങുകൾ, ഗ്രാഫൈറ്റ് ബ്രഷുകൾ.

Fact:
  • കാന്തികമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന വൈദ്യുതപ്രവാഹമുള്ള ഒരു ചാലകത്തിന്മേൽ ഒരു ബലം അനുഭവപ്പെടുന്നുണ്ട്. ഈ ബലം വൈദ്യുതപ്രവാഹദിശ കാന്തികമണ്ഡലത്തിന്റെ ദിശ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. കാന്തികമണ്ഡലത്തിന്റെ ദിശയിൽ വൈദ്യുതി പ്രവഹിക്കുമ്പോൾ ഈ ബലം അനുഭവപ്പെടുന്നില്ല.
  • സ്വതന്ത്രമായി കറങ്ങത്തക്കവിധത്തിൽ പച്ചിരുമ്പ് കോറിനുമുകളിൽ ചുറ്റിയ കമ്പിച്ചുരുളുകളാണ് ആർമെച്ചർ.
Concept:
  • ഇടതുകൈയുടെ തള്ളവിരൽ, ചൂണ്ടു വിരൽ, നടുവിരൽ എന്നിവ പരസ്പരം ലംബമായി പിടിക്കുക. ചൂണ്ടുവിരൽ കാന്തികമണ്ഡലത്തിന്റെ ദിശയിലും നടുവിര്ർ വൈദ്യുതപ്രവാഹദിശയിലും ആയാൽ തള്ളവിരൽ സൂചിപ്പിക്കുന്നത് ചാലകത്തിന്റെ ചലനദിശയായിരിക്കും.
  • ഒരു കാന്തികമണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന സ്വതന്ത്രമായി ചലിക്കാവുന്ന ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ ചാലകത്തിൽ ഒരു ബലം ഉളവാകുകയും അതു ചലിക്കുകയും ചെയ്യുന്നു. 
Process skills:

നിരീക്ഷണം, താരതമ്യപഠനം, ആശയവിനിമയം.

Process:

വീഡിയോയിലൂടെ ആശയരൂപീകരണം.

Learning Outcome:

മോട്ടോറിന്റെ ഘടന പ്രവർത്തന തത്ത്വം അതിലുണ്ടാവുന്ന ഊർജമാറ്റം എന്നിവയെക്കുറിച്ച് ധാരണകൈവരിച്ച് പഠന കുറിപ്പ് തയ്യാറാക്കാൻ കഴിയുന്നു. 

Materials Required:

വീഡിയോക്ലിപ്സ്

Prerequisites:

സോളിനോയ്ഡ്, കാന്തികദ്രുവങ്ങൾ, വലതുകൈ നിയമം, ആമ്പയറുടെ നീന്തൽ നിയമം എന്നിവയെപ്പറ്റിയുള്ള അറിവ്

Values & Attitudes :

കുട്ടികളിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുന്നതിന് .




TRANSACTIONAL PHASE


Teaching/Learning activity




Introduction:

നമുക്ക് ഒരു വീഡിയോ കാണാം
https://youtu.be/zs5YJfHulcg?t=16

വൈദ്യുതിയും കാന്തികതയും തമ്മിൽ ബന്ധമുണ്ടോ ?ഉണ്ടെങ്കിൽ അതെങ്ങനെ പ്രയോജനപെടുത്താം ?നമുക്ക് കുറച്ച് പരീക്ഷണങ്ങൾ ചെയ്തു നോക്കാം .

പ്രവർത്തനം 1 

താഴെ നൽകിയിരിക്കുന്ന വീഡിയോ നിരീക്ഷിക്കുക .
https://youtu.be/tbCXaER0w-s?t=4

ക്രോഡീകരണം

കാന്തികമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന വൈദ്യുതപ്രവാഹമുള്ള ഒരു ചാലകത്തിന്മേൽ ഒരു ബലം അനുഭവപ്പെടുന്നുണ്ട്. ഈ ബലം വൈദ്യുതപ്രവാഹദിശ കാന്തികമണ്ഡലത്തിന്റെ ദിശ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. കാന്തികമണ്ഡലത്തിന്റെ ദിശയിൽ വൈദ്യുതി പ്രവഹിക്കുമ്പോൾ ഈ ബലം അനുഭവപ്പെടുന്നില്ല.

HOTS

ചാലകത്തിന്റെ നീളം ബലത്തെ സ്വാധിനിക്കുന്നുണ്ടോ ?

പ്രവർത്തനം 2 

താഴെ നൽകിയിരിക്കുന്ന വീഡിയോ നിരീക്ഷിക്കുക .

ക്രോഡീകരണം

Image result for fleming's left hand rule

HOTS

ഒരു ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്നത് കുത്തനെ താഴേക്കും കാന്തികമണ്ഡലത്തിന്റെ ദിശ പടിഞ്ഞാറുനിന്ന് കിഴക്കോട്ടും ആണെങ്കിൽ ചാലകത്തിൽ അനുഭവപ്പെടുന്ന ബലത്തിന്റെ ദിശ ?

പ്രവർത്തനം 3

താഴെ നൽകിയിരിക്കുന്ന വീഡിയോ നിരീക്ഷിക്കുക
https://youtu.be/0rRjUJsjCXc?t=3

https://youtu.be/OVgopw8q0CQ?t=1

ക്രോഡീകരണം

മോട്ടോർ തത്ത്വം -ഒരു കാന്തികമണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന സ്വതന്ത്രമായി ചലിക്കാവുന്ന ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ ചാലകത്തിൽ ഒരു ബലം ഉളവാകുകയും അതു ചലിക്കുകയും ചെയ്യുന്നു.

HOTS

ഈ ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ ചാലകത്തിന്റെ ചലനം എങ്ങോട്ടായിരിക്കും ?

തുടർപ്രവർത്തനം

കാന്തം ,സൂചി ,കമ്പിച്ചുരുൾ ,ബാറ്ററി ഇവ ഉപയോഗിച്ചു ഇലക്ട്രിക് മോട്ടോർ മാതൃക നിർമിക്കുക ?





No comments:

Post a Comment