Thursday, June 22, 2017

DIGITAL LESSON PLAN:4 


Name of the teacher trainee : Amrutha T.P.
Name of the school              : St.Joseph's High School,Pavaraty
Subject                                 : രസതന്ത്രം 
Unit                                      : 4 ,പദാർത്ഥസ്വഭാവം 
Topic                                    : സ്വേദനം ,അംശികസ്വേദനം ,സെപ്പറേറ്റിങ് ഫണൽ                                                      ഉപയോഗിച്ചുള്ള വേർതിരിക്കൽ ,ഉത്‌പതനം.  
Standard                               : 8   
Strength                                :
Date                                      :
Time                                     : 45 min 


Curricular objectives : നിരീക്ഷണത്തിലൂടെയും ചർച്ചകളിലൂടെയും സ്വേദനം, അംശികസ്വേദനം ,സെപ്പറേറ്റിങ് ഫണൽ ഉപയോഗിച്ചുള്ള വേർതിരിക്കൽ , ഉത്‌പതനം എന്നിവ മനസിലാക്കുന്നതിന് .


CONTENT ANALYSIS

   
Terms:

സ്വേദനം ,അംശികസ്വേദനം ,സെപ്പറേറ്റിങ് ഫണൽ ഉപയോഗിച്ചുള്ള വേർതിരിക്കൽ ,ഉത്‌പതനം.  

Facts:
  • മിശ്രിതത്തിലെ ഒരു ഘടകം ബാഷ്പീകരണശീലമുള്ളതും മറ്റുള്ളവ സാധാരണ രീതിയിൽ ബാഷ്പീകരിക്കാത്തതുമായാൽ സ്വേദനം എന്ന പ്രക്രിയയിലൂടെ അവയെ വേർതിരിക്കാം.
  • തമ്മിൽ കലരുന്ന ദ്രാവകങ്ങൾ അടങ്ങിയ മിശ്രിതത്തിലെ ഘടകങ്ങൾക്ക് തിളനിലയിൽ വലിയ വ്യത്യാസമുണ്ടെങ്കിൽ അവയെ വേർതിരിക്കാനും സ്വേദനം എന്ന പ്രക്രിയ ഉപയോഗപ്പെടുത്താവുന്നതാണ്.
  • മിശ്രിതത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളുടെ തിളനിലകൾ തമ്മിൽ ചെറിയ വ്യത്യാസമേ ഉള്ളൂവെങ്കിൽ അവയെ വേർതിരിക്കാൻ അംശീകസ്വേദനം എന്ന മാർഗം ഉപയോഗിക്കാം
  • പരസ്പരം കലരാത്ത ദ്രാവകങ്ങളെ അവയുടെ മിശ്രിതത്തിൽ നിന്ന് വേർതിരിക്കാനുള്ള ഉപകരണമാണ് സെപ്പറേറ്റിങ്ങ് ഫണൽ
Concept:

  • ഒരു ഘരപദാർത്ഥം ചൂടാക്കുമ്പോൾ ദ്രാവകമാകാതെ നേരിട്ട് വാതകമായി മാറുന്ന പ്രക്രിയയ്ക്ക് ഉൽപദനം എന്നു പറയുന്നു. 

 Process skill:

നിരീക്ഷണം, ചർച്ച, താരതമ്യം ചെയ്യൽ, ആശയവിനിമയം ചെയ്യൽ.

Process:

വീഡിയോ ക്ലിപ്സിലൂടെ ആശയരൂപീകരണം.

Learning Outcome:
  • ഘടകങ്ങളുടെ സ്വഭാവ സവിശേഷതകൾ അടിസ്ഥാനമാക്കി മിശ്രിതങ്ങളുടെ ഘടകങ്ങളെ വേർതിരിക്കാൻ കഴിയുന്നു.
  • മിശ്രിതത്തിലെ ഘടകങ്ങൾ വേർതിരിക്കാനുള്ള മാർഗങ്ങൾ വിശദീകരിക്കാനും നിത്യജീവിതത്തിൾ പ്രയോജനപ്പെടുത്താനും കഴിയുന്നു.
Materials Required:

വീഡിയോ ക്ലിപ്സ്

Pre requisite :

സാന്ദ്രത ,ഖരം ,ദ്രാവകം ,വാതകം, പദാർത്ഥം, വ്യാപനം, ശുദ്ധപദാർത്ഥങ്ങൾ, മിശ്രിതങ്ങൾ.

Values & Attitudes :

കുട്ടികളിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുന്നതിന് .




TRANSACTIONAL PHASE


Teaching/Learning activity




Introduction:

നമുക്ക് ഒരു വീഡിയോ കാണാം .
https://youtu.be/GlWVDcdRVUA?t=12

ഈ കഴിഞ്ഞ വേനലിൽ നമ്മളും ശരിക്ക് വിയർത്തു . കുടിവെള്ളമില്ലാതെയും അസഹനീയമായ ചൂടും മഴയുടെ കുറവും എല്ലാം നമ്മെ വളരെയധികം വലച്ചു .ഭൂമിയിൽ 70% ജലമാണ് .എന്നാൽ 97% ഉപ്പുവെള്ളമാണ് .അത് നമുക്ക് കുടിക്കാൻ യോഗ്യമല്ല .ഇത്രയും ജലമുണ്ട് .അങ്ങനെയെങ്കിൽ നമുക്ക് അതിനെ ശുദ്ധീകരിച്ചാൽ കുടിവെള്ളമായി ഉപയോഗിക്കാൻ സാധിക്കില്ലേ ?അത്തരം ഒരു രീതിയെക്കുറിച്ചാണ് ഇന്ന് നമ്മൾ പഠിക്കാൻ പോകുന്നത് .

പ്രവർത്തനം 1 

താഴെ നൽകിയിരിക്കുന്ന വീഡിയോ നിരീക്ഷിക്കുക .
http://ytcropper.com/cropped/tU594c0e26d4db2

ക്രോഡീകരണം

മിശ്രിതത്തിലെ ഒരു ഘടകം ബാഷ്‌പീകരണ ശീലമുള്ളതും മറ്റുള്ളവ സാധാരണ രീതിയിൽ ബാഷ്‌പീകരിക്കാത്തതും ആയാൽ സ്വേദനം എന്ന പ്രക്രിയയിലൂടെ അവയെ വേർതിരിക്കാം .തമ്മിൽ കലരുന്ന ദ്രാവകങ്ങൾ അടങ്ങിയ മിശ്രിതത്തിലെ ഘടകങ്ങൾക്ക് തിളനിലയിൽ വലിയ വ്യത്യാസമുണ്ടെങ്കിൽ അവ വേർതിരിക്കാനും സ്വേദനം എന്ന പ്രക്രിയ ഉപയോഗപ്പെടുത്താവുന്നതാണ് .

HOTS

മഴവെള്ളം ശുദ്ധജലമാണോ ?നിങ്ങളുടെ ഉത്തരത്തെ എങ്ങനെ സാധൂകരിക്കാം ?

പ്രവർത്തനം 2 

താഴെ നൽകിയിരിക്കുന്ന വീഡിയോ നിരീക്ഷിക്കുക 

ക്രോഡീകരണം

മിശ്രിതത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളുടെ തിളനിലകൾ തമ്മിൽ ചെറിയ വ്യത്യാസമേ ഉള്ളൂവെങ്കിൽ അവയെ വേർതിരിക്കാൻ അംശിക സ്വേദനം എന്ന മാർഗം ഉപയോഗിക്കാം .

HOTS

പാചകവാതകമായ എൽ.പി.ജി വേർതിരിച്ചെടുക്കുന്ന മിശ്രിതത്തിലെ മറ്റുഘടകങ്ങൾ ഏതെല്ലാമാണ്? വേർതിരിക്കാൻ ഉപയോഗിക്കുന്ന രീതി ഏത്? 

പ്രവർത്തനം 3 

താഴെ നൽകിയിരിക്കുന്ന വീഡിയോ നിരീക്ഷിക്കുക 
http://ytcropper.com/cropped/Um594c0fcc82038

ക്രോഡീകരണം

പരസ്പരം കലരാത്ത ദ്രാവകങ്ങളെ അവയുടെ മിശ്രിതത്തിൽ നിന്ന് വേർതിരിക്കാനുള്ള ഒരു ഉപകരണമാണ്  സെപ്പറേറ്റിങ് ഫണൽ.

HOTS

ഒരു സെപ്പറേറ്റിങ് ഫണലിൽ വെളിച്ചെണ്ണ ,തേൻ ,വെള്ളം ,മണ്ണെണ്ണ എന്നിവ എടുത്താൽ ഏതായിരിക്കും ആദ്യം പുറത്തു വരിക ?

പ്രവർത്തനം 4

താഴെ നൽകിയിരിക്കുന്ന വീഡിയോ നിരീക്ഷിക്കുക 
http://ytcropper.com/cropped/Um594c1003c221a

ക്രോഡീകരണം

ഉൽപതന സ്വഭാവമുള്ള ഘടകങ്ങളെ മിശ്രിതങ്ങളിൽ നിന്നു വേർതിരിക്കാൻ ഉൽപതനം എന്ന രീതി ഉപയോഗിക്കാം.

 HOTS

അമോണിയം ക്ളോറൈഡ് ,മണ്ണ് ,ഉപ്പ് ഇവയെ വേർതിരിക്കാൻ താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും കൃത്യമായ ക്രമം കണ്ടുപിടിക്കുക .

a .ഉൽപതനം ,വെള്ളം ചേർക്കുക ,അരിക്കുക , ബാഷ്പീകരണം
b .ബാഷ്പീകരണം ,വെള്ളം ചേർക്കുക ,അരിക്കുക ,ഉൽപതനം
c.അരിക്കുക ,ബാഷ്പീകരണം ,ഉൽപതനം ,വെള്ളം ചേർക്കുക
d.ബാഷ്പീകരണം ,ഉൽപതനം ,വെള്ളം ചേർക്കുക ,അരിക്കുക

തുടർപ്രവർത്തനം

രണ്ടു പാത്രം എടുക്കുക .ഒരെണ്ണം കറുത്ത പെയിന്റ് അടിക്കുന്നു .കറുത്ത പെയിന്റ് അടിച്ചത് അല്പം ഉയരത്തിലും മറ്റേ പാത്രം കുറച്ച് താഴേയും വയ്ക്കുക .രണ്ടു പാത്രങ്ങളും അടച്ചുവയ്ക്കണം .അവയുടെ മുകൾഭാഗം ഒരു ട്യൂബ് കൊണ്ട് ബന്ധിപ്പിക്കുന്നു .ആദ്യത്തെ പാത്രത്തിൽ ഉപ്പുലായിനി എടുത്തു ചൂടാക്കുക .എന്തു നിരീക്ഷിക്കുന്നു ?ഏത് തരം വേർതിരിക്കൽ രീതിയാണ് ?ഇതിന്റെ പ്രയോജനം എന്താണ് ?



No comments:

Post a Comment