Wednesday, June 21, 2017

DIGITAL LESSON PLAN:3 


Name of the teacher trainee : Amrutha T.P.
Name of the school              : St.Joseph's High School,Pavaraty
Subject                                 : ഊർജ്ജതന്ത്രം 
Unit                                      : 5,പ്രകാശത്തിന്റെ അപവർത്തനം  
Topic                                    : അപവർത്തനം,പ്രകാശിക സാന്ദ്രത  
Standard                               : 9  
Strength                                :
Date                                      :
Time                                     : 45 min 


Curricular objectives : നിരീക്ഷണത്തിലൂടെയും ചർച്ചകളിലൂടെയും അപവർത്തനം ,പ്രകാശിക സാന്ദ്രത  എന്നിവ മനസിലാക്കുന്നതിന്.


CONTENT ANALYSIS



Terms :

അപവർത്തനം,പ്രകാശിക സാന്ദ്രത

Facts :
  • ഗ്ലാസിൽ പതിക്കുന്ന രശ്‌മി പതനരശ്മി .
  • ലംബത്തിനും പതനരശ്മിക്കുമിടയ്ക്കുള്ള കോൺ പതന കോൺ .
  • പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിൽ പ്രകാശവേഗം കുറവായിരിക്കും .
  • മാധ്യമങ്ങളുടെ വിഭജനതലത്തിൽ വച്ചാണ് അപവർത്തനമുണ്ടാകുന്നത്.
  •  ഒരു മാധ്യമത്തിലേക്ക് ലംബമായി പതിക്കുന്ന പ്രകാശത്തിന്റെ പാതക്ക് വ്യതിയാനം സംഭവിക്കുന്നില്ല .


Concept :
  • പ്രകാശം ഒരു സുതാര്യ മാധ്യമത്തിൽ നിന്ന് പ്രകാശിക സാന്ദ്രത വ്യത്യാസമുള്ള മറ്റൊരു സുതാര്യ മാധ്യമത്തിലേക്ക് ചരിഞ്ഞു പതിക്കുമ്പോൾ അതിന്റെ പാതക്ക് വ്യതിയാനം സംഭവിക്കുന്നു .ഇതാണ് അപവർത്തനം .
  • പ്രകാശം ഒരു മാധ്യമത്തിലൂടെ കടന്നു പോകുമ്പോൾ ആ മാധ്യമം അതിന്റെ വേഗത്തെ എത്രത്തോളം സ്വാധിനിക്കുന്നു എന്നതിനെ കാണിക്കുന്ന അളവാണ് പ്രകാശിക സാന്ദ്രത .


Process skill :

   നിരീക്ഷണം ,താരതമ്യം ,ചർച്ച ,ആശയവിനിമയം

Process :

വീഡിയോ കാണുന്നതിലൂടെ ആശയ രൂപീകരണം.

Learning outcome :

  • അപവർത്തനം എന്തെന്ന് വിശദീകരിക്കാനും പ്രകൃതിയിലുള്ള ഉദാഹരണങ്ങൾ കണ്ടെത്താനും കഴിയുന്നു .
  • ഗ്ലാസ് സ്ലാബിലൂടെയുള്ള അപവർത്തനം ചിത്രീകരിക്കാനും പതന കോൺ അപവർത്തന കോൺ എന്നിവ വിശദീകരിക്കാനും കഴിയുന്നു .
  • പ്രകാശിക സാന്ദ്രത അപവർത്തനത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് വിശദീകരിക്കാൻ കഴിയുന്നു .

Materials required :

വീഡിയോ ക്ലിപ്സ് 

Pre requisite :

സാന്ദ്രത ,ഖരം ,ദ്രാവകം ,വാതകം ,ലംബം

Values & Attitudes :

കുട്ടികളിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുന്നതിന് .




TRANSACTIONAL PHASE


Teaching/Learning activity




Introduction:

നമുക്ക് ഒരു വീഡിയോ കാണാം .

എന്തുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിക്കുന്നത് ?അതെപറ്റിയാണ് ഇന്ന് നമ്മൾ പഠിക്കാൻ പോകുന്നത് .

പ്രവർത്തനം 1

താഴെ നൽകിയിരിക്കുന്ന വീഡിയോ നിരീക്ഷിക്കുക .

ക്രോഡീകരണം

പ്രകാശം ഒരു സുതാര്യ മാധ്യമത്തിൽ നിന്ന് പ്രകാശിക സാന്ദ്രത വ്യത്യാസമുള്ള മറ്റൊരു സുതാര്യ മാധ്യമത്തിലേക്ക് ചരിഞ്ഞു പതിക്കുമ്പോൾ അതിന്റെ പാതക്ക് വ്യതിയാനം സംഭവിക്കുന്നു .ഇതാണ് അപവർത്തനം .

HOTS

അപവർത്തനത്തിന് കാരണം എന്തായിരിക്കും ?

പ്രവർത്തനം 2 

താഴെ നൽകിയിരിക്കുന്ന വീഡിയോ നിരീക്ഷിക്കുക .
https://youtu.be/FAivtXJOsiI?t=13

ക്രോഡീകരണം

പ്രകാശം ഒരു മാധ്യമത്തിലൂടെ കടന്നു പോകുമ്പോൾ ആ മാധ്യമം അതിന്റെ വേഗത്തെ എത്രത്തോളം സ്വാധിനിക്കുന്നു എന്നതിനെ കാണിക്കുന്ന അളവാണ് പ്രകാശിക സാന്ദ്രത .പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിൽ പ്രകാശവേഗം കുറവായിരിക്കും .

HOTS

വിവിധ മാധ്യമങ്ങളിൽ പ്രകാശ വേഗത്തിന് വ്യത്യാസം വരാൻ കാരണമെന്തായിരിക്കും?

പ്രവർത്തനം 3

താഴെ നൽകിയിരിക്കുന്ന വീഡിയോ നിരീക്ഷിക്കുക .
https://youtu.be/yfawFJCRDSE?t=69

ക്രോഡീകരണം

മാധ്യമങ്ങളുടെ വിഭജനതലത്തിൽ വച്ചാണ് അപവർത്തനമുണ്ടാകുന്നത്. ഒരു മാധ്യമത്തിലേക്ക് ലംബമായി പതിക്കുന്ന പ്രകാശത്തിന്റെ പാതക്ക് വ്യതിയാനം സംഭവിക്കുന്നില്ല .

HOTS

നല്ല വെയിലുള്ള ദിവസങ്ങളിൽ നിങ്ങൾ റോഡിലൂടെ നടക്കുമ്പോൾ ദൂരേക്കു നോക്കിയാൽ റോഡിൽ വെള്ളം കിടക്കുന്നതുപോലെ തോന്നും .എന്നാൽ അടുത്തെത്തിയാൽ അവിടെ വെള്ളം ഉണ്ടാകില്ല .എന്താണ് ഈ പ്രതിഭാസം ?

തുടർപ്രവർത്തനം

1 രണ്ടു ഗ്ലാസ് എടുക്കുക .ഒന്നിൽ കോയിനിടുക മറ്റൊന്ന് കോയിനുമീതെ വയ്ക്കുക .വെള്ളം നിറയ്ക്കുക . എന്ത് നിരീക്ഷിക്കുന്നു ?
2.ഒരു ത്രികോണ പ്രിസത്തിലൂടെ പ്രകാശം കടത്തിവിട്ടു നോക്കുക ?





No comments:

Post a Comment