Wednesday, June 21, 2017

DIGITAL LESSON PLAN:1



Name of the teacher trainee : Amrutha T.P.
Name of the school              : St.Joseph's High School,Pavaraty
Subject                                 : രസതന്ത്രം 
Unit                                      : 6,രാസമാറ്റങ്ങൾ 
Topic                                    : ഭൗതികമാറ്റം ,രാസമാറ്റം ,താപ രാസപ്രവർത്തനങ്ങൾ 
Standard                               : 8 
Strength                                :
Date                                      :
Time                                     : 45 min 


Curricular objectives : നിരീക്ഷണത്തിലൂടെയും ചർച്ചകളിലൂടെയും                                                                 ഭൗതികമാറ്റം, രാസമാറ്റം, താപ രാസപ്രവർത്തനങ്ങൾ                                                   എന്നിവ മനസിലാക്കുന്നതിന്.

CONTENT ANALYSIS 
  
Terms :

ഭൗതികമാറ്റം, രാസമാറ്റം, താപ ആഗിരണ രാസപ്രവർത്തനങ്ങൾ, താപ മോചക രാസപ്രവർത്തനങ്ങൾ .

Facts :

  •  ഭൗതിക മാറ്റത്തിൽ തന്മാത്ര ക്രമീകരത്തിലെ മാറ്റം മാത്രമാണ് നടക്കുന്നത് . അതിനാൽ ഇതിനെ പഴയ അവസ്ഥയിലേക്കു എളുപ്പം മാറ്റാൻ കഴിയും .
  • രാസമാറ്റത്തിൽ പുതിയ തന്മാത്രകൾ രൂപപ്പെടുകയാണ് ചെയ്യുന്നത് .
Concept :

  • താപം പുറത്തു വിടുന്ന രാസപ്രവർത്തനങ്ങളെ താപമോചക രാസപ്രവർത്തനങ്ങൾ എന്നു പറയുന്നു .
  • താപം ആഗിരണം ചെയ്യുന്ന പ്രവർത്തനങ്ങളെ താപ ആഗിരണ രാസപ്രവർത്തനങ്ങൾ എന്നു പറയുന്നു .
Process skill :

നിരീക്ഷണം ,താരതമ്യം ,ചർച്ച ,ആശയവിനിമയം

Process :

വീഡിയോ കാണുന്നതിലൂടെ ആശയ രൂപീകരണം

Learning outcome :

  • പ്രകൃതിയിലെ മാറ്റങ്ങളെ ഭൗതികമാറ്റങ്ങൾ ,രാസമാറ്റങ്ങൾ  എന്നിങ്ങനെ തരംതിരിക്കാൻ കഴിയുന്നു .
  • രാസമാറ്റങ്ങൾ പലവിധമുണ്ട് . അതിലൊന്നാണ്   താപരാസപ്രവർത്തനങ്ങൾ.
  •  താപമോചക രാസപ്രവർത്തനങ്ങൾ ,താപ ആഗിരണ രാസപ്രവർത്തനങ്ങൾ എന്നിവക്കു കൂടുതൽ ഉദാഹരണങ്ങൾ കണ്ടെത്താൻ കഴിയുന്നു .
Materials required :

വീഡിയോ ക്ലിപ്സ് 

Pre requisite :

അഭികാരകങ്ങൾ ,ഉൽപന്നങ്ങൾ 

Values & Attitudes :

 രാസമാറ്റത്തിന്റെ ഗുണങ്ങളും ദോഷങ്ങളും മനസിലാക്കി നിത്യജീവിതത്തിൽ അത് ഉപയോഗിക്കാനുള്ള മനോഭാവം ഉണ്ടാക്കുന്നു .


TRANSACTIONAL PHASE


Teaching/Learning activity


Introduction :

https://youtu.be/Fj1IdOdmOjY?t=8

നമുക്ക് ചുറ്റും ഒരുപാട് മാറ്റങ്ങൾ നടക്കുന്നുണ്ട് .ഏതെല്ലാം തരത്തിലുള്ള മാറ്റങ്ങളാണ് നടക്കുന്നതെന്ന് നമുക്ക് നോക്കാം .

പ്രവർത്തനം 1

താഴെത്തന്നിരിക്കുന്ന ചിത്രങ്ങൾ നിരീക്ഷിക്കുക .വസ്തുവിന് വരുന്ന മാറ്റങ്ങൾ രേഖപ്പെടുത്തുക .





ക്രോഡീകരണം

ഒരു വസ്തുവിന്റെ ആകൃതി ,അവസ്ഥ ,വലുപ്പം എന്നിവ മാറുന്നതിനെ ഭൗതികമാറ്റം എന്നു പറയുന്നു .ഭൗതികമാറ്റത്തിൽ തന്മാത്ര  ക്രമീകരത്തിലെ മാറ്റം മാത്രമാണ് നടക്കുന്നത് . അതിനാൽ ഇതിനെ പഴയ അവസ്ഥയിലേക്കു മാറ്റാൻ കഴിയും .

HOTS

ലോഹ ഉപകരണങ്ങൾ നിർമ്മിക്കുന്നത് ഏത് തരം മാറ്റമായിരിക്കും ?

പ്രവർത്തനം 2

https://youtu.be/AO67MnZaAvQ?t=199
മുകളിൽ കൊടുത്ത വിഡിയോയിലെയും താഴെത്തന്നിരിക്കുന്ന ചിത്രങ്ങളിലെയും വസ്തുവിന് വരുന്ന മാറ്റങ്ങൾ രേഖപ്പെടുത്തുക .


ക്രോഡീകരണം
പദാർത്ഥങ്ങൾ ഊർജം സ്വീകരിക്കുകയോ പുറത്തുവിടുകയോ ചെയ്ത് പുതിയ പദാർത്ഥങ്ങളായി മാറുന്ന പ്രവർത്തനങ്ങളാണ് രാസമാറ്റങ്ങൾ. രാസമാറ്റത്തിൽ പുതിയ തന്മാത്രകൾ രൂപപ്പെടുകയാണ് ചെയ്യുന്നത് .

HOTS

പച്ചക്കറികൾ മുറിക്കുന്നു .പാചകം ചെയ്യുന്നു .ഇതിൽ വരുന്ന മാറ്റങ്ങൾ ഭൗതിക മാറ്റമാണോ രാസമാറ്റമാണോ ?


പ്രവർത്തനം 3

താഴെ തന്നിരിക്കുന്ന വീഡിയോ നിരീക്ഷിച്ചു രാസപ്രവർത്തനവും താപവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തുക .

https://youtu.be/wU-scVoYv68?t=299

ക്രോഡീകരണം

താപം പുറത്തു വിടുന്ന രാസപ്രവർത്തനങ്ങളെ താപമോചക രാസപ്രവർത്തനങ്ങൾ എന്നു പറയുന്നു .താപം ആഗിരണം ചെയ്യുന്ന പ്രവർത്തനങ്ങളെ താപ ആഗിരണ രാസപ്രവർത്തനങ്ങൾ എന്നു പറയുന്നു .

HOTS

കൈയിൽ സോപ്പ് പൊടി എടുത്തു വെള്ളം ചേർക്കുക എന്തനുഭവപ്പെടുന്നു ?

തുടർപ്രവർത്തനം

ഒരു ബീക്കറിൽ വിനിഗർ എടുത്തു ബേക്കിംഗ് സോഡ ചേർക്കുക .ഇത് ഏത് തരം മാറ്റമാണ് ?ഒരു തീപ്പെട്ടി കൊള്ളി കത്തിച്ചു ബീക്കറിന്റെ വായ്ഭാഗത്ത് കാണിക്കുക .ഏത് വാതകമാണ് ഉണ്ടായത് ?





No comments:

Post a Comment